congress changes poll strategy in up welcomes turncoat candidates
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. എന്തുവില കൊടുത്തും കോണ്‍ഗ്രസിന് മികച്ച മുന്നേറ്റമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുപിയില്‍ പുതിയ നിയമനങ്ങള്‍ നടത്തിയത്. ചുമതലയേറ്റ പ്രിയങ്ക പാര്‍ട്ടിയെ സജീവമാക്കുന്നതിനാണ് പ്രഥമ പരിഗണന കൊടുത്തത്. കോണ്‍ഗ്രസ് ട്രെന്‍ഡ് യുപിയില്‍ വരുന്നുവെന്ന പ്രതീതിയും ഉടലെടുത്തിരുന്നു.